വൈഫൈ സ്പീഡ് കൂട്ടാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

ഇന്നത്തെ കാലത്ത് ഓഫീസിലും വീടുകളിലും അത്യാവശ്യമായി ഉപയോഗിക്കുന്ന ഒന്നാണ് വൈഫൈ. കാരണം അതിന്റെ സ്പീഡ് തന്നെയാണ്. ജോലിക്കും, ഓൺലൈൻ ക്ലാസ്സിനും, സിനിമ, വീഡിയോസ് എന്നിവ കാണാനാണ് നമ്മൾ വൈഫൈ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ വൈഫൈയുടെ സ്പീഡ് കുറയുന്നത് പോലെ അനുഭവപ്പെടാറുണ്ടോ. പലരും ഇത് ബ്രോഡ് ബാനിന്റെ പ്രശ്നമാണ് എന്നാണ് കരുതുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇതിന്റെ സ്പീഡ് കൂട്ടാം .അവ എന്തെല്ലാമാണ് എന്ന് നോക്കിയാലോ.
1. കരുത്തുള്ള പ്രതലങ്ങളിൽ റൂട്ടർ വെയ്ക്കായിരിക്കുക
വൈഫൈ വെയ്ക്കുന്ന സമയത്ത് ടിവിയുടെ പുറകിലോ, കട്ടിയുള്ള ഭിത്തിയിലോ റൂട്ടർ വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. സിഗ്നലുകളുടെ ഏറ്റവും വലിയ ശത്രുവാണ് ഭിത്തികൾ. കാരണം സിഗ്നലുകൾക്ക് സഞ്ചരിക്കാൻ തുറസായ സ്ഥലം ആവശ്യമാണ്. എന്നാൽ ഭിത്തികൾ അവയെ തടയുന്നു. അതുകൊണ്ട് തന്നെ വൈഫൈയുടെ സ്പീഡ് കുറയുന്നു.
2. റൂട്ടർ റീ സ്റ്റാർട്ട് ചെയ്യുക
മാസങ്ങളോ, ആഴ്ച്ചകളോ നമ്മൾ വൈഫൈയെ റെസ്റ്റ് കൊടുക്കാതെ പ്രവർത്തിപ്പിക്കുന്നു. ഇതിലുടെ റൂട്ടറിന്റെ നെറ്റ് വർക്കിന്റെ സ്പീഡ് കുറയുന്നു. ഇത് ശരിയാക്കൻ 20 മുതൽ 30 മിനിറ്റ് വരെ ഓഫാക്കി വെക്കാം.
3. റൂട്ടർ മധ്യഭാഗത്ത് വെയ്ക്കുക
വൈഫൈയുടെ റൂട്ടർ മധ്യഭാഗത്ത് വെയ്ക്കുമ്പോൾ സിഗ്നലുകൾക്ക് ഫ്രീയായിട്ട് സഞ്ചരിക്കാൻ കഴിയുന്നു. ഇതിലുടെ എല്ലാവർക്കും സ്പീഡ് കൂടിയ വെെഫൈ എളുപ്പത്തിൽ ലഭിക്കുന്നു.
4. റൂട്ടർ അപ്ഡേറ്റ് ചെയ്യുക
റൂട്ടർ അപ്ഡേറ്റ് ചെയ്യാതിരുന്നാൽ നെറ്റിന്റെ സ്പീഡ് കുറയും. അതിനാൽ റൂട്ടർ അഡ്മിൻ പേജിൽ പോയി അപ്ഡേറ്റ് ചെയ്യുക ഇതിലൂടെ നിങ്ങളുടെ വൈഫൈയുടെ സുരക്ഷ ഉറപ്പാവുകയും നെറ്റിന്റെ സ്പീഡ് കൂടുകയും ചെയ്യും.

