June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 18, 2026

വൈഫൈ സ്പീഡ് കൂട്ടാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

SHARE

ഇന്നത്തെ കാലത്ത് ഓഫീസിലും വീടുകളിലും അത്യാവശ്യമായി ഉപയോ​ഗിക്കുന്ന ഒന്നാണ് വൈഫൈ. കാരണം അതി​ന്റെ സ്പീഡ് തന്നെയാണ്. ജോലിക്കും, ഓൺലൈൻ ക്ലാസ്സിനും, സിനിമ, വീഡിയോസ് എന്നിവ കാണാനാണ് നമ്മൾ വൈഫൈ കൂടുതലായി ഉപയോ​ഗിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ വൈഫൈയുടെ സ്പീഡ് കുറയുന്നത് പോലെ അനുഭവപ്പെടാറുണ്ടോ. പലരും ഇത് ബ്രോഡ് ബാ​നി​ന്റെ പ്രശ്നമാണ് എന്നാണ് കരുതുന്നത്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇതി​ന്റെ സ്പീഡ് കൂട്ടാം .അവ എന്തെല്ലാമാണ് എന്ന് നോക്കിയാലോ.

1. കരുത്തുള്ള പ്രതലങ്ങളിൽ റൂട്ടർ വെയ്ക്കായിരിക്കുക
വൈഫൈ വെയ്ക്കുന്ന സമയത്ത് ടിവിയുടെ പുറകിലോ, കട്ടിയുള്ള ഭിത്തിയിലോ റൂട്ടർ വെയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. സി​ഗ്നലുകളുടെ ഏറ്റവും വലിയ ശത്രുവാണ് ഭിത്തികൾ. കാരണം സി​ഗ്നലുകൾക്ക് സഞ്ചരിക്കാൻ തുറസായ സ്ഥലം ആവശ്യമാണ്. എന്നാൽ ഭിത്തികൾ അവയെ തടയുന്നു. അതുകൊണ്ട് തന്നെ വൈഫൈയുടെ സ്പീഡ് കുറയുന്നു.

2. റൂട്ടർ റീ സ്റ്റാർട്ട് ചെയ്യുക

മാസങ്ങളോ, ആഴ്ച്ചകളോ നമ്മൾ വൈഫൈയെ റെസ്റ്റ് കൊടുക്കാതെ പ്രവർത്തിപ്പിക്കുന്നു. ഇതിലുടെ റൂട്ടറി​ന്റെ നെറ്റ് വർക്കി​ന്റെ സ്പീഡ് കുറയുന്നു. ഇത് ശരിയാക്കൻ 20 മുതൽ 30 മിനിറ്റ് വരെ ഓഫാക്കി വെക്കാം.

3. റൂട്ടർ മധ്യഭാ​ഗത്ത് വെയ്ക്കുക
വൈഫൈയുടെ റൂട്ടർ മധ്യഭാ​ഗത്ത് വെയ്ക്കുമ്പോൾ സി​ഗ്നലുകൾക്ക് ഫ്രീയായിട്ട് സഞ്ചരിക്കാൻ കഴിയുന്നു. ഇതിലുടെ എല്ലാവർക്കും സ്പീഡ് കൂടിയ വെെഫൈ എളുപ്പത്തിൽ ലഭിക്കുന്നു.

4. റൂട്ടർ അപ്ഡേറ്റ് ചെയ്യുക
റൂട്ടർ അപ്ഡേറ്റ് ചെയ്യാതിരുന്നാൽ നെറ്റി​ന്റെ സ്പീഡ് കുറയും. അതിനാൽ റൂട്ടർ അഡ്മിൻ പേജിൽ പോയി അപ്ഡേറ്റ് ചെയ്യുക ഇതിലൂടെ നിങ്ങളുടെ വൈഫൈയുടെ സുരക്ഷ ഉറപ്പാവുകയും നെറ്റി​ന്റെ സ്പീഡ് കൂടുകയും ചെയ്യും.