August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 7, 2026

ആദിവാസി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയെ ഇനി മനങ്ങാടൻ വിജയൻ നയിക്കും..

SHARE

 

കണ്ണൂർ : ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ കോൺഗ്രസ്‌ പോഷക സംഘടനയുടെ ജില്ലാ പ്രസിഡന്റായാണ് പേരാവൂർ നിയോജക മണ്ഡലം – കണിച്ചാർ സ്വദേശിയായ വിജയൻ മനങ്ങാടനെ തിരഞ്ഞെടുത്തത്.

ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ വി മനോജ്‌ കുമാറിൽനിന്നാണ് ഭാരവാഹിത്വം ഏറ്റെടുത്തത്.

ഡിസിസി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ആദിവാസി കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മാക്കൂൽ കേളപ്പൻ മുഖ്യാഥിതിയായി.ഡിസിസി സെക്രട്ടറി പി കെ ജനാർദ്ദനൻ, ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭ വി, പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിര ശ്രീധരൻ, മെമ്പർ കെ വേലായുധൻ, മോഹനൻ കെ കെ, ബിന്ദു സി പി, ഡിസിസി ജില്ലാ സെക്രട്ടറി ജോഷി കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.