എംഡിഎംഎ കടത്താൻ ശ്രമം; കണ്ണൂരിൽ യുവഡോക്ടർമാർ പിടിയിൽ.

SHARE

കണ്ണൂർ മട്ടന്നൂരിൽ എം ഡി എം എയുമായി യുവഡോക്‌ടർമാർ പിടിയിൽ. ഡോ. ഇർഷാദ്, ഡോ.സിദ്ധാർത്ഥ് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഒരാൾ ബംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേളിലെ ഡോക്‌ടറുമാണ്. എം ഡി എം എ സൂക്ഷിച്ച ഇവരുടെ വാഹനവും അധികൃതർ പിടികൂടിയിട്ടുണ്ട്.