ഇരുമ്പ് പൈപ്പുകൾ കവർന്ന കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ.

കാസർഗോഡ്: ദേശീപാത നിർമ്മാണത്തിനായി മേഘ കമ്പനി എത്തിച്ച 30 ഓളം ഇരുമ്പ് പൈപ്പുകൾ കവർന്ന കേസിൽ പിലിക്കോട് സ്വദേശി അടക്കം രണ്ടു യുവാക്കൾ അറസ്റ്റിൽ.
മേഘ കൺസ്ട്രക്ഷൻ കമ്പനി ദേശീയപാത നിർമ്മാണ
ത്തിനായി എത്തിച്ച ഇരുമ്പ് പൈപ്പുകൾ കവർന്ന സംഭവത്തിലാണ് ഏച്ചിക്കൊവ്വൽ സ്വദേശി പടിഞ്ഞാറേ വീട്ടിൽ പ്രജ്വൽ (33), പടന്നതെക്കേക്കാട് സ്വദേശി പാവൂർ വീട്ടിൽ പി വിശ്രീജേഷ് (36) എന്നിവരെ മേൽപ്പറമ്പ് എസ്ഐ ടി അഖിലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് യുവാക്കൾ മോഷണം നടത്തിയത്.ഇരുമ്പ് പൈപ്പുകൾ ചട്ടഞ്ചാലിലെ സൈറ്റിൽ നിന്ന് മോഷണം പോയതായി മേഘ കമ്പനിയുടെ സെക്യൂരിറ്റി ഓഫീസർ പുഷ്‌പരാജ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ ദേശീയപാതയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട മിനി ലോറി പരിശോധിച്ചപ്പോൾ ഇരുമ്പ് പൈപ്പുകൾകണ്ടെത്തു
കയായിരുന്നു. മേഘ കമ്പനിയുടെഉടമസ്ഥ
യിലുള്ള 30 ഓളം ഇരുമ്പ് പൈപ്പുകൾവാഹന
ത്തിൽ കയറ്റി കടത്താനാ
യിരുന്നു ശ്രമമെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി
പോലീസ് പറയുന്നു .

