November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 10, 2026

പി.പി ദിവ്യക്കെതിരായ അന്വേഷണം: കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്

SHARE

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാൽ രേഖകൾ കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞില്ല. കാർട്ടൺ അലയൻസ് ഇന്ത്യ ഡയറക്ടർമാരുടെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് സംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്തിലും സിൽക്കിലും വിജിലൻസ് പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. അതിൻ്റെ തുടർച്ചയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയിലും പരിശോധന നടത്തിയത്. വളരെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിൻ്റെ നീക്കം. ഇതിനുശേഷമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുക. വരുംദിവസങ്ങളിൽ പി.പി ദിവ്യയുടെയും പരാതിക്കാരുടെയും അടക്കം മൊഴിയെടുക്കുമെന്നും വിജിലൻസ് അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ ഇല്ലാതെ ‘കാർട്ടൺ അലൈൻസ് ഇന്ത്യ’ എന്ന സ്വകാര്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നതാണ് പ്രധാന ആരോപണം. ഈ പി.പി. ദിവ്യയുടെ ബിനാമിയാണ് കമ്പനിയെന്നും പരാതിയുണ്ട്.