ബോർഡ്-കോർപ്പറേഷൻ ചർച്ച:’അവഗണന തുടർന്നാൽ ഹൈക്കാമാൻ്റിന് പരാതി നൽകും’; അമർഷം വ്യക്തമാക്കി എ ഗ്രൂപ്പ്.

ബോർഡ് – കോർപ്പറേഷൻ ചർച്ചകളിൽ നിന്ന് മാറ്റി നിർത്തിയതിൽ അമർഷം വ്യക്തമാക്കി കോൺഗ്രസ് എ ഗ്രൂപ്പ്. എ ഗ്രൂപ്പിനെ അവഗണിക്കുന്നതായാണ് പരാതി. അവഗണന തുടർന്നാൽ ഹൈക്കമാന്റിന് പരാതി നൽകുമെന്നും എ ഗ്രൂപ്പ് വ്യക്തമാക്കി. കെപിസിസി വർക്കിങ് പ്രസിഡന്റുമാരെ നോക്കുകുത്തിയാക്കിയെന്നും പരാതിയുണ്ട്. അതൃപ്തി പരസ്യമാക്കിയ എംഎം ഹസൻ എ ഗ്രൂപ്പിന് മാത്രമല്ല, പാർട്ടിയിൽ എല്ലാവർക്കും അതൃപ്തി ഉണ്ടെന്ന് വ്യക്തമാക്കി. എത്രയും പെട്ടെന്ന് തീരുമാനം വേണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.പരാതിയുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അതൃപ്തി അറിയിക്കുമെന്നും നേതാക്കാൾ അറിച്ചിട്ടുണ്ട്. എ ഗ്രൂപ്പിൽ നേതാക്കള്‍ അടുത്ത കാലത്ത് ഇതു പോലെ ഒന്നിച്ചൊരു നീക്കം നടത്തിയിട്ടില്ല.ബോർഡ് – കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടം ലഭിക്കാത്തതിലും കൂടിയാലോചനകൾ നടത്താത്തതിലും അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ് നേക്കാൾ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. മന്ത്രി പി സി വിഷ്ണു നാഥ്, കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ, കെ സി ജോസഫ്, എം എം ഹസന്നൻ, ബെന്നി ബെഹനാൻ എന്നിവരായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ചർച്ചകളിൽ പങ്കാളിത്തം ലഭിക്കാത്തതിൽ, കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവർക്കും അതൃപ്തിയുണ്ട്.

