November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

ചോമ്പാലിൽ ദേശീയപാതയിൽ കാർ ഡിവൈഡറിലിച്ച് പൂർ‌ണമായും കത്തി നശിച്ചു, യാത്രക്കാരെ രക്ഷപ്പെടുത്തി.

SHARE

 

മാഹി: ദേശീയ പാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫിസിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ചു കയറി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കണ്ണൂർ മൊറാഴ സ്വദേശികളായ കൃഷ്ണാലയം വീട്ടിലെ ദേവദാസ് (72), ബാബു ബാലകൃഷ്ണൻ (66), മണികണ്ഠൻ (27), വിജി (37), തയ്യിൽ വീട്ടിൽ അസീബ് (35) എന്നിവരെ വടകര ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. അപകടത്തിന്‍റെ ശബ്ദം കേട്ട് സമീപത്തെ സ്റ്റേഡിയത്തിലും ഓപ്പൺജിമ്മിലുമായി പരിശീലനം നടത്തുന്നവരും നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപ്പോഴേക്കും കാറിന് തീപിടിച്ച് ആളിക്കത്തി. ‌
വടകരയിൽ നിന്നും മാഹിയിൽ നിന്നുമത്തിയ എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു.അപടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ചോമ്പാല പൊലിസ് ദേശീയപാതയിലൂടെയുള്ള ഗതാഗതം സർവീസ് റോഡിലൂടെ തിരിച്ചു വിടുകയായിരന്നു.