November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

SHARE

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സുഹൈൽ ഷാജഹാനെ പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അംഗമായിരുന്നു സുഹൈൽ ഷാജഹാൻ. കെപിസിസി നിർദേശത്തെ തുടർന്നാണ് നടപടി. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തനാണ് നടപടി സ്വീകരിച്ചത്.സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പണം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ നേരത്തെ റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. ഡോ സാബൈൻ ശിവദാസനിൽ നിന്നുമാണ് 10 ലക്ഷം രൂപ സുഹൈൽ ഷാജഹാൻ വാങ്ങിയത്. ചെവ്വാഴ്ച രാവിലെയാണ് ഡിസിസി അം​ഗം ആശുപത്രിയിലെത്തി പണം വാങ്ങിയത്. പിന്നാലെയാണ് പേട്ട പോലീസ് പ്രതിയെ പിടികൂടിയത്. പൊലീസ് നിർദ്ദേശ പ്രകാരമായിരുന്നു ഡോ. സബൈൻ ശിവദാസ് പണം കൈമാറിയതും തെളിവുകളോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതും. പൊലീസാണ് രഹസ്യ കാമറ ഉപയോഗിച്ച് സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഡോ. സബൈൻ ശിവദാസന്റെ പരാതിയിൽ പേട്ട പൊലീസ് ആണ് സുഹൈൽ ഷാജഹാനെ അറസ്റ്റ് ചെയ്തത്. എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയാണ് സുഹൈൽ. കഴിഞ്ഞ ശനിയാഴ്ച ചങ്ങാതിക്കൂട്ടം എന്ന ചാനലിൽ ആശുപത്രിയെ സംബന്ധിച്ച് അപകീർത്തിപ്പെടുത്തുന്ന വാർത്ത വന്നിരുന്നുവെന്നും ഇത് പിൻവലിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് സുഹൈൽ ഷാജഹാൻ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോ. സബൈൻ ശിവദാസൻ്റെ ആരോപണം. ആദ്യം വിസമ്മതിച്ചതോടെ വീണ്ടും ബന്ധപ്പെടുകയായിരുന്നു. ഭയമായതോടെ പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് അറിയിക്കുകയും ചൊവ്വാഴ്ച വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയെ സംബന്ധിച്ചുള്ള പോസ്റ്റ് ഉടൻ ചാനലിൽ നിന്നും മാറ്റിയിരുന്നു. ചൊവ്വാഴ്ച പണം കൈമാറാൻ എത്തിയതോടെ തങ്ങൾ പൂട്ടിയിടുകയും പൊലീസിനെ വിളിക്കുകയുമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. കൊച്ചിയിലെ കാപ്പ കേസ് പ്രതികളുടെ വിവാദയോഗവും ഏകോപിപ്പിച്ചത് സുഹൈൽ ഷാജഹാൻ ആയിരുന്നു. യോഗത്തിൽ കെ സുധാകരൻ പങ്കെടുത്തത് വിവാദമായിരുന്നു. കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനാണ് സുഹൈൽ ഷാജഹാൻ.

You may have missed