വിദ്യാലയങ്ങൾക്ക് കായികോപകരണങ്ങൾ വിതരണം ചെയ്തു.

മട്ടന്നൂർ: മട്ടന്നൂർ നിയോജകമണ്ഡലത്തിലെ യുപി, ഹയർ സെക്കൻഡറി സ്കൂളുകൾക്ക്,.കണ്ണൂർ ജില്ല സ്പോർട്സ് കൗൺസിലിന്‍റെ സഹകരണത്തോടെ ഏർപ്പെടുത്തിയ കായികോപകരണങ്ങൾ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ വി.കെ. സനോജ് എംഎൽഎ വിതരണം ചെയ്തു. ഇന്ത്യൻ മുൻ ഫുട്ബോൾ താരം സി.കെ. വിനീത്, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് പി.എം. അഖിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.
മാലൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീബ, ഒ. പ്രസാദ്, പഞ്ചായത്ത് അംഗം സിറാജ്, പ്രധാനാധ്യാപകൻ പി.എം. റയീസ്, പ്രിൻസിപ്പൽ പി.ടി. ജിജേഷ്, ടി. മെഹറൂഫ്, ശ്യാം സഹജൻ എന്നിവർ സംസാരിച്ചു.

