November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

ആപ്പിൾ, ഗൂഗിൾ സേവനങ്ങൾ പണിമുടക്കി; ഐക്ലൗഡും ജിമെയിലും ആപ്പിൾ പേയും തടസപ്പെട്ടു, വലഞ്ഞ് ഉപയോക്താക്കൾ

SHARE

ന്യൂയോർക്ക്: മൈക്രോസോഫ്റ്റിന് പിന്നാലെ ആഗോള ടെക് ഭീമന്മാരായ ആപ്പിളിന്റെയും ഗൂഗിളിന്റെയും പ്രധാന ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടു. ഐക്ലൗഡ്, ആപ്പ് സ്റ്റോർ, ആപ്പിൾ പേ, ജിമെയിൽ, ഗൂഗിൾ സെർച്ച് എന്നിവയുൾപ്പെടെ നിരവധി പ്രധാന സേവനങ്ങൾ ആക്സസ് ചെയ്യുന്നതിൽ ആപ്പിൾ, ഗൂഗിൾ ഉപയോക്താക്കൾക്ക് തടസങ്ങൾ നേരിട്ടു. അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ സാധിക്കാത്തതും ഇമെയിൽ അയക്കുന്നതിലും ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിലുമുള്ള ബുദ്ധിമുട്ടുകളുമാണ് ഉപയോക്താക്കളെ വലച്ചത്. ഔട്ടേജ്-ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ പ്രകാരം രാവിലെ 11.30 മുതലാണ് സേവന തടസങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഒരു മണിക്കൂറിനുള്ളിൽ ഏകദേശം 1,500-2,000 ആയി ഉയർന്നു.ഐക്ലൗഡ്, ആപ്പിൾ പേ എന്നിവയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് ഡൗൺഡിറ്റക്ടർ ഡാറ്റ സൂചിപ്പിക്കുന്നു., ജിമെയിൽ, ഗൂഗിൾ സെർച്ച്, ആപ്പ് സ്റ്റോർ സേവനങ്ങളും തടസപ്പെട്ടു. അഞ്ചുവർഷത്തിനുള്ളിൽ 10 ശതമാനം ജോലികൾ എഐ കൈയടക്കും; കാത്തിരിക്കുന്നത് പുതിയ അവസരങ്ങൾ നിരവധി ഉപയോക്താക്കൾ സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ച് എക്‌സിൽ പങ്കുവെച്ചു. ചിലർ ആപ്പിൾ പേ പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടപ്പോൾ മറ്റ് ചിലർ ഐക്ലൗഡ് സൈൻ ഇൻ ചെയ്യുന്നതിലും ആപ്പിൾ അക്കൗണ്ട് വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിലും ബുദ്ധിമുട്ടുകൾ നേരിട്ടതായി വ്യക്തമാക്കി. എന്നാൽ സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ആപ്പിളിൻ്റെ പ്രതികരണം. കമ്പനി ഇതുവരെ പരസ്യമായി അംഗീകരിക്കുകയോ വിശദീകരണം നൽകുകയോ ചെയ്‌തില്ല. ഗൂഗിൾ സേവനങ്ങളെ എത്രത്തോളം ബാധിച്ചുവെന്നും വ്യക്തമല്ല. കഴിഞ്ഞ ആഴ്‌ച ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച അഞ്ച് മണിക്കൂറിലധികം മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, മറ്റ് മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകൾ എന്നിവയുടെ പ്രവർത്തനം തകരാറിലായി. ഓപ്പൺഎഐ, ആന്ത്രോപിക് എന്നിവയുടെ എഐ സേവനങ്ങൾ ഉപയോഗിക്കുന്ന കണക്ടറുകളെയും ബാധിച്ചു.

You may have missed