November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

ന്യൂസ് പേപ്പർ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് നടന്നു.

SHARE

 

ഒരു പത്രത്തിൽ വരുന്ന വാർത്തയും ആ വാർത്ത വായിക്കുന്ന ആളിന്റെ മനസിലുണ്ടാകുന്ന സംശയങ്ങളും ഇതിവൃത്തമാക്കി ചിത്രീകരിച്ച ന്യൂസ് പേപ്പർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു. ഉത്രാടം മൂവീസിനു വേണ്ടി സി.കെ.രവികുമാർ, എസ്. റോസ്മേരി എന്നിവർ നിർമ്മിച്ച ചിത്രം അജീഷ് പൂവറ്റൂ ർ രചന, സംവിധാനം നിർവ്വഹിക്കുന്നു. ജയൻ ചേർത്തല, ജയകൃഷ്ണൻ, അരിസ്റ്റോ സുരേഷ് എന്നിവർ ചേർന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

പത്രം വായിക്കുന്ന ആളുടെ ചിന്തകൾ ആനുകാലിക സംഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. തുടർന്ന് നാട്ടിൽ നടക്കുന്ന ശിഷാവിധികളും ശിഷയും അത് നടപ്പിലാക്കുന്ന ഒരു കൂട്ടം ആളുകളുടേയും കഥകളിലേക്ക് ചിത്രം കടന്നുചെല്ലുന്നു. അതിലൂടെ പ്രേക്ഷകനുണ്ടാവുന്ന പുതിയ ചില അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

ഒരു എക്സ്പെരിമെന്റ് മൂഡിൽ ചിത്രീകരിക്കുന്ന സിനിമ ഒരു ഫാന്റസി ത്രില്ലർ കൂടിയാണ്.

ഉത്രാടം മൂവിസിനു വേണ്ടി സി.കെ.രവികുമാർ, എസ്. റോസ്മേരി എന്നിവർ നിർമ്മിക്കുന്ന ന്യൂസ് പേപ്പർ അജീഷ് പൂവറ്റൂർ രചന, സംവിധാനം നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഡി.സുഭ, ക്യാമറ – ഫൈസൽറമീസ്, എഡിറ്റർ-രതീഷ്, അസോസിയേറ്റ് ഡയറക്ടർ – ഗാന്ധിക്കുട്ടൻ, സതീഷ് ഗോവിന്ദ്, അസിസ്റ്റന്റ് ഡയറക്ടർ – സാദിഖ് എസ്. സാജൻ, സതീഷ് കള്ളിക്കാടൻ, ഗാന രചന – ധനം കണ്ണൻ, സംഗീതം – അജയ് രവി, പ്രൊജക്റ്റ് ഡിസൈനർ – ബിജു പെരുവ, പ്രൊഡക്ഷൻ മാനേജർ – അലക്സ് ബാബു, മേക്കപ്പ് – ഷിജി താനൂർ, ആർട്ട് – റൗഫ് തിരൂർ, സതീഷ് ബാബു, കോസ്റ്റ്യൂമർ – റസാഖ്,മരിയ, സൗണ്ട് ഡിസൈൻ, മിക്സിംഗ് – ആനന്ദ് ബാബു, എസ്.എഫ്. എക്സ്- രാജേഷ്, ഗ്രാഫിക്സ് – ഷംസു, ലീഗൽ അഡ്രസർ – അഡ്വ.പി.വിനോദ്, സ്റ്റിൽ – ശബരി രാജേന്ദ്രൻ, ഡിസൈൻ – അനന്തു, സൗണ്ട് മിക്സിംഗ് സ്‌റ്റുഡിയോ – ഫൈനൽ മിക്സ്, സ്റ്റുഡിയോ – ഫ്യൂച്ചർ ആഡ്സ് കോഴിക്കോട്, ലൊക്കേഷൻ മാനേജർ – അനിൽ, ബിജു,പി.ആർ.ഒ – അയ്മനം സാജൻ

പാഷാണം ഷാജി, ജയകൃഷ്ണൻ, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, ധനം കണ്ണൻ, ഷഫീക് റഹ്മാൻ, രാജേഷ് ജബ്ബാർ,സുജാമന്ത്ര, റോസ് മേരി, പ്രിയങ്ക നാരായണൻ എന്നിവർ അഭിനയിക്കുന്നു. ഡിസംബർ മാസം ചിത്രം തീയേറ്ററിലെത്തും.