November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 21, 2026

വൈഭവും അഭിഷേകും വേഗത്തിൽ മടങ്ങി; റൈസിംഗ് സ്റ്റാർ ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് തുടക്കം തകർച്ച

SHARE

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റിൽ ഇന്ത്യ എ യുടെ തുടക്കം തകർച്ചയോടെ. നേപ്പാളിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 ഓവർ പിന്നിടുമ്പോൾ 42 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. അഭിഷേക് ശർമ (9 ), വൈഭവ് സൂര്യവംശി (26 ), ആയുഷ് ബദോനി (2 ) എന്നിവരുടെ വിക്കറ്റുകളാണ്‌ നഷ്ടമായത്. തിലക് വർമയും കുമാർ കുശാഗ്രയുമാണ് ക്രീസിൽ. ടോസ് നേടിയ നേപ്പാൾ ഫീൽഡിങ് തിരഞ്ഞെടുത്തു. 50 ഓവർ ഫോർമാറ്റിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ. ഇന്ത്യയെ തിലക് വർമയാണ് നയിക്കുന്നത്. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി തുടങ്ങിയവർ ടീമിലുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ എ, പാകിസ്താൻ എ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്. ഞായറാഴ്ച ഇന്ത്യ ‘എ’യും പാകിസ്താൻ ‘എ’യും ഏറ്റുമുട്ടും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ചൊവ്വാഴ്ച യു.എ.ഇ.യുമായി കളിക്കും. ഗ്രൂപ്പ് ‘എ’യിൽ ബംഗ്ലാദേശ് ‘എ’ ഹോങ്‌ കോങ്, അഫ്ഗാനിസ്താൻ ‘എ’, ശ്രീലങ്ക ‘എ’ ടീമുകളാണ് മത്സരിക്കുന്നത്.