കണ്ണൂർ വിമാനതാവളത്തിന് പോയൻ്റ് ഓഫ് കോൾ അനുവദിക്കുക.
1 min readകേരള പ്രവാസി സംഘം ഇരിട്ടി ഏരിയ പ്രവർത്തക കൺവെൻഷൻ കേരള പ്രവാസി സംഘം ജില്ല എക്സികുട്ടീവ് അംഗം കെ.പി. സൂരജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രവാസി അനുകൂല്യങ്ങളെ കുറിച്ചുള്ള വിശദീകരണം കേരള പ്രവാസി സംഘം ജില്ല വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം നിർവ്വഹിച്ചു. കെ.ധനേഷ്, സി.ജി. നാരായണൻ എന്നിവർ സംസാരിച്ചു. കണ്ണൂർ വിമാനതാവളത്തിന് പോയൻ്റ് ഓഫ് കോൾ അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവിശ്യപെട്ടു.