September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

വ്യത്യസ്ത തീമിൽ അണിഞ്ഞൊരുങ്ങാൻ ഓരോ മണ്ഡലത്തിലും ഒരു ബൂത്ത്‌.

SHARE

 

സ്വീപ് ഇങ്ക് ഇറ്റ് കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി ഓരോ നിയമസഭ മണ്ഡലത്തിലും ഒരു ബൂത്ത്‌ വീതം വ്യത്യസ്ത തീമിൽ അണിഞ്ഞൊരുങ്ങി വ്യാഴാഴ്ച്ച വോട്ടർമാർക്ക് സ്വാഗതമരുളും. കണ്ണൂർ മണ്ഡലത്തിന്റെ കണ്ണൂർ പൈതൃകം തീമിൽ കണ്ണൂർ കോട്ടയും കളരിപ്പയറ്റും ബൂത്ത്‌ ആർച്ചും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിക്കുമ്പോൾ മനം കുളിർപ്പിക്കുന്ന പ്രകൃതിയും വനം-വന്യജീവി ജീവിതവുമാണ് തളിപ്പറമ്പിലെ ബൂത്തിന്റെ തീം.

കല്യാശ്ശേരി-കൃഷി, അഴീക്കോട്‌-ആക്സസബിൾ വോട്ടിംഗ്, കൂത്തുപറമ്പ്-തീരദേശവും ടൂറിസവും, പയ്യന്നൂർ-സ്ത്രീ ശക്‌തീകരണം, മട്ടന്നൂർ-വോട്ടർ ബോധവൽക്കരണം, തലശ്ശേരി-വായന, ധർമ്മടം-ഭരണഘടന, പേരാവൂർ-ഹരിത പോളിംഗ് സ്റ്റേഷൻ, ഇരിക്കൂർ-കേരള സംസ്ക്കാരം എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളുടെ തീമുകൾ.

കടൗട്ടുകൾ, ഫോട്ടോ ബൂത്ത്‌, സെൽഫി വിങ്സ്, തോരണങ്ങൾ എന്നിവ ചാർത്തി ഓരോ തെരഞ്ഞെടുത്ത ബൂത്തും മനോഹരമാക്കും.

എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഓരോ ബൂത്തും തീമനുസരിച്ചു അണിയിച്ചൊരുക്കുന്നത്.