August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

അമേരിക്ക പുറത്താക്കിയ ഇന്ത്യൻ കുടിയേറ്റക്കാരെയുമായി നാലാം സൈനിക വിമാനം എത്തി

SHARE

യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ ബാച്ച് വിമാനം ഇന്ന് ദില്ലിയിലെത്തിയതായി എത്തിയതായി അധികൃതർ പറഞ്ഞു. ഇന്നെത്തിയ 12 പേരിൽ നാലുപേർ പഞ്ചാബിലെ അമൃത്സറിലേക്ക് പോയതായാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ പ്രകാരം നാടുകടത്തപ്പെട്ട 300 ഓളം കുടിയേറ്റക്കാരെ പനാമയിലെ ഒരു ഹോട്ടലിൽ തടവിലാക്കിയിരിക്കുകയാണ്. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ യുഎസ് നടത്തിന്നത്.

 

ഒരാഴ്ച്ച മുൻപാണ് 112 കുടിയേറ്റക്കാരുമായി മൂന്നാം അമേരിക്കന്‍ സൈനിക വിമാനം പഞ്ചാബില്‍ ഇറങ്ങിയത്. കൈയിൽ വിലങ്ങ് അണിയിച്ചാണ് കുടിയേറ്റക്കാരെ വിമാനത്തില്‍ എത്തിച്ചത് എന്ന റിപ്പോര്‍ട്ടുകൾ അന്ന് പുറത്ത് വന്നിരുന്നു.ഹരിയാനയില്‍ നിന്ന് 43 പേരും പഞ്ചാബില്‍ നിന്ന് 33 പേരും ഗുജറാത്തില്‍ നിന്ന് 31 പേരുമാണ് മൂന്നാമതെത്തിയ വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 335 ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയിരുന്നു.

ആദ്യഘട്ടത്തില്‍ 104 ഇന്ത്യൻ കുടിയേറ്റക്കാരെ കയ്യാമം ചെയ്തു നാടുകടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. കുടിയേറ്റക്കാരെന്ന് സ്ഥിരീകരിച്ച 487 പേരെ നാടുകടത്തും എന്നാണ് നേരത്തെ അമേരിക്കന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.