June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു.

SHARE

കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി രതീഷ് (34) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ പാച്ചേനിയിലായിരുന്നു സംഭവം.

ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ ഒന്നോടെ മരണപ്പെട്ടു.
ഭാര്യ: അനുപമ. മൃതദേഹം ഇന്ന് 2 മണി വരെ പാച്ചേനി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം 3 മണിക്ക് പാച്ചേനി പൊതുശമ്ശാനത്തില്‍ സംസ്‌കാരം നടക്കും.