August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

വടക്കാഞ്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

SHARE

തൃശൂർ വടക്കാഞ്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴാനി സ്വദേശിയായ, 31കാരൻ അഖിൽ ആണ് മരിച്ചത്. കാക്കിനിക്കാട് നെല്ലിച്ചോട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകനാണ്.

ഇന്നലെ രാത്രി 9.15 ഓടെയാണ് അപകടം നടന്നത്. ഓട്ടുപാറ വാഴാനി റോഡിൽ വച്ചായിരുന്നു സംഭവം. വാഴാനി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു അഖിൽ. ഈ സമയം എതിർ ദിശയിൽ നിന്ന് വന്ന കാ‌ർ അഖിലിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.കാർ അമിത വേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ ​ഗുരുതരമായി പരുക്കേറ്റ അഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.