October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

ബിഹാറിൽ മൂന്ന് ബില്യൺ ഡോളറിന്‍റെ 24000 മെഗാവാട്ട് പവർപ്ലാന്‍റ് നിർമ്മിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്ബിഹാറിൽ മൂന്ന് ബില്യൺ ഡോളറിന്‍റെ 24000 മെഗാവാട്ട് പവർപ്ലാന്‍റ് നിർമ്മിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

SHARE

ബിഹാറിൽ 3 ബില്യൺ യുഎസ് ഡോളർ (ഏകദേശം 26,482 കോടി രൂപ) മുതൽ മുടക്കിൽ 2,400 മെഗാവാട്ട് അൾട്രാ സൂപ്പർ ക്രിട്ടിക്കൽ പവർ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി അദാനി പവർ. ഇതുമായി ബന്ധപ്പെട്ട് ബിഹാർ സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡുമായി (ബിഎസ്പിജിസിഎൽ) 25 വർഷത്തെ പവർ സപ്ലൈ കരാർ (പിഎസ്എ) ഒപ്പുവച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. ഭഗൽപൂർ ജില്ലയിലെ പിർപൈന്തിയിലായിരിക്കും ഈ വമ്പൻ പദ്ധതിയുടെ നിർമാണം നടക്കുക.

ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓൺ (own), ഓപ്പറേറ്റ് (DBFOO) മോഡലിന് കീഴിൽ പുതിയ പ്ലാന്റും (800 MW X 3) അതിന്റെ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിനായി ഏകദേശം 3 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നതെന്നും കമ്പനി അറിയിച്ചു. 5 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പ്ലാന്‍റ് കമ്മീഷൻ ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.കേന്ദ്ര ഗവൺമെന്‍റിന്‍റെ ശക്തി (SHAKTI) പോളിസിക്ക് കീഴിലാണ് പവർ പ്ലാന്റിനായുള്ള കൽക്കരി ലിങ്കേജ് അനുവദിച്ചിരിക്കുന്നത്. നിർമ്മാണ ഘട്ടത്തിൽ പതിനായിരം പേർക്കും പേർക്കും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ 3,000 പേർക്കും നേരിട്ടും അല്ലാതെയും ഈ പദ്ധതിയിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്‍റെ ഭാഗമായ അദാനി പവർ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉൽപ്പാദക കമ്പനിയാണ്.