അങ്കണവാടി വർക്കർക്ക് പാമ്പ് കടിയേറ്റു.

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് അങ്കണവാടി വർക്കർക്ക് പാമ്പ് കടിയേറ്റു.
വെള്ളിനഴി ഗ്രാമ പഞ്ചായത്തിലെ കോരഞ്ചിറ അങ്കണവാടി വർക്കർ വിശാല (57) ത്തിനാണ് അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റത്.
ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി, തുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

