June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 9, 2026

കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം, കെഎസ്ഇബി ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

SHARE

കൊല്ലം കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടു. കുളത്തൂപ്പുഴ മാത്രക്കരിക്കം ജനവാസ മേഖലയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ പോയ പോയ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നേരെയാണ് കാട്ടാനക്കൂട്ടം എത്തിയത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഇരുവരും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.ആനക്കൂട്ടം പിൻതുടർന്നതോടെ കെ എസ് സി ബി ഉദ്യോഗസ്ഥൻ ഋഷി രാജ് നദിയിൽ ചാടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ബെന്നിയെ വനപാലകർ കണ്ടെത്തി.