ഇരിക്കൂർ മണ്ഡലത്തിൽ 9 കോടി രൂപയുടെ വികസന പ്രവൃത്തികൾക്ക് അനുമതി റോഡ് അറ്റകുറ്റപ്പണിക്ക് 7.92 കോടി; പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം ചേർന്നു.

കണ്ണൂർ: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവൃത്തികൾക്കായി 9കോടി രൂപ അനുവദിച്ചതായി സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. ഇതിൽ 7.92 കോടി രൂപ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് അനുവദിച്ചിട്ടുള്ളത്.
ഉളിക്കൽ അറബി കോളിത്തട്ട്–പേരട്ട തോട്ടിപ്പാലം റോഡ്, മണിക്കടവ് ശാന്തിനഗർ–ചിറ്റാരി റോഡ്, ചെങ്ങോട്ട് വയൽ–വളയംകണ്ട് റോഡ്, നെരുവമ്പ്രം–പയ്യട്ടിച്ചാൽ–ചെമ്പേരി റോഡ്, പയ്യാവൂർ–കുന്നത്തൂർപാടി–പടങ്കവല–കാഞ്ഞിരക്കൊല്ലി റോഡ്, പൊടിക്കളം–മടമ്പം പാറക്കടവ് റോഡ്, മണിക്കടവ് ആനപ്പാറ–ചിറ്റാരി റോഡ്, രണ്ടുതെങ്ങ്–രത്നഗിരി–ഗാന്ധികവല–വാഞ്ചിയം റോഡ്, അമേരിക്കൻപാറ–കൊട്ടപ്പാറ–കുന്നത്തൂർ റോഡ്, വളക്കൈ–ചുഴലി–ചെമ്പന്തൊട്ടി റോഡ്, ചെമ്പേരി–കുടിയാന്മല റോഡ്, മണ്ഡളം–മാവുപള്ളം–കരയത്തുംചാൽ റോഡ്, എടമന–കുറ്റിയറ–അരീക്കമല റോഡ്, ചാണോക്കുണ്ട്–കരിങ്കയം–നെല്ലിപ്പാറ റോഡ്, കാർത്തികപുരം–തളിപ്പറമ്പ്–താബോർ–തിരുമേനി റോഡ്, വയട്ടുപറമ്പ്–ഉടുമ്പൻചിത്ത–വിളക്കന്നൂർ റോഡ്, ഇരിട്ടി ഉളിക്കൽ മാട്ടറ റോഡ് വട്ടിയാം തോട് – മണിക്കടവ് റോഡ് , വട്ടിയാം തോട് – കരിമാങ്കയം- മണിപ്പാറ- കുന്നത്തൂർ റോഡ്, ശ്രീ കണ്ഠപുരം – കൂട്ടും മുഖം- പയ്യാവൂർ റോഡ്, പുലിക്കുരുമ്പ- പുറഞ്ഞാൺ റോഡ്, ഉളിക്കൽ – തേർമല- കാഞ്ഞിലേരി-കണിയാർ വയൽ, കൂട്ടും മുഖം- ചുണ്ടകുന്ന്- വളയ കുണ്ട്- ചെമ്പേരി റോഡ്എന്നിവയുടെ അറ്റകുറ്റപ്പണികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
കുടിയാന്മല പോലീസ് സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾക്കായി 25 ലക്ഷം രൂപയും ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുന്നതിനായി 40 ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ കാന്റീൻ കെട്ടിടം നിർമിക്കുന്നതിന് 70 ലക്ഷം രൂപയും , കിണർ കുഴിക്കുന്നതിന് 34ലക്ഷം രൂപയും അനുവദിച്ചു.
മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മലയോര ഹൈവേയുടെ ഭാഗമായ നുച്യാട് പാലം നിർമാണം, പുറഞ്ഞാണ്–പയ്യാവൂർ ടൗൺ റോഡ്, ഉളിക്കൽ ടൗൺ–കൂമൻതോട് റോഡ് എന്നിവയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തീകരിച്ച് വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
ആലക്കോട്–കാപ്പിമല റോഡ് നിർമാണം പുരോഗമിക്കുകയാണ്. ശ്രീകണ്ഠപുരം–ചെമ്പന്തൊട്ടി–നടുവിൽ റോഡിന്റെ നിർമാണം നവംബർ മാസാവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നും സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. പയ്യാവൂർ MLA ഓഫിസ് ചേർന്ന യോഗത്തിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. മുഹമ്മദ് ,എക്സി ക്യൂട്ടിവ് എഞ്ചിനിയർ പ്രശാന്ത്.ടി, അസി: എക്സിക്യൂട്ടീവ് എഞ്ചിനയർമാരായപ്രവീൺ, റോജി ടി.കെ , സേതുമാധവൻ, അസ്സിഎഞ്ചിനിയർ രാജൻ എം , ഷാജി .കെ , ബിജു.ടി. എന്നിവർ പങ്കെടുത്തു

