October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

അർച്ചന ഐ ക്ലിനിക് & ഒപ്റ്റിക്കൽസ് ഉളിക്കൽ ഇൻഫാന്റ് ജീസസ് കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു.

SHARE

 

കഴിഞ്ഞ 47 വർഷകാലമായി ആരോഗ്യ പരിചരണ രംഗത്ത് വിശ്വസ്തതയുടെ സേവന പാരമ്പര്യമുള്ള പെരുമ്പുന്നയിലെ അർച്ചന ഹോസ്പിറ്റൽ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച രീതിയിലുള്ള കണ്ണ് ചികിത്സ സൗകര്യങ്ങളും നൂതന ചികിത്സ രീതികളും ഉളിക്കലിലെ ജനതക്ക് ലഭ്യമാക്കുന്നതിനായാണ് ഉളിക്കൽ ടൗണിൽ ഇൻഫാന്റ് ജീസസ് കോംപ്ലക്സിൽ അർച്ചന ഐ ക്ലിനിക് & ഒപ്റ്റിക്കൽസ് പ്രവർത്തനം ആരംഭിച്ചത്. ഉളിക്കൽ ഇൻഫാന്റ് ജീസസ് പള്ളി വികാരി റവ. ഫാദർ മനോജ്‌ കിടാരത്തിൽ വെഞ്ചരിപ്പും ആശിർവാദ കർമങ്ങളും നിർവഹിച്ചു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സിജി സണ്ണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അർച്ചന ഐ ക്ലിനിക്കിലെ ഒപ്ത്താൽമിക് സർജൻ ഡോക്ടർ ഡ്യൂ ട്രെസ്സി ഫ്രാൻസിസ് കണ്ണ് രോഗങ്ങളെ കുറിച്ചും, ശ്രെദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസ്സ്‌ നയിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു സൗജന്യ നേത്ര ചികിത്സ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന സെബാസ്റ്റ്യൻ സ്വാഗതവും, കൺസൾട്ടന്റ് സിസ്റ്റർ ആൻസ് മരിയ നന്ദിയും പറഞ്ഞു.
വീ വൺ കേരള. ഉളിക്കൽ