August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 15, 2026

മിഷൻ ഫുഡ്, ഫോഡർ,വാട്ടർ, പരിപാടിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലായി ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു.

SHARE

വനം മന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ട പത്തിന പരിപാടികളിൽ ആദ്യത്തേതായ മിഷൻ ഫുഡ്, ഫോഡർ,വാട്ടർ, പരിപാടിയുടെ ഭാഗമായി കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലായി വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു.
കണ്ണവം റേഞ്ചിലെ കണ്ണവം, നിടുമ്പോയിൽ സെക്ഷനുകളിൽ ഉൾപ്പെട്ട നിർച്ചാലുകൾ പുനരുജ്ജീവിപ്പിച്ച് വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കുന്നതിന് കല്ലുരുട്ടിത്തോട് ചെന്നപ്പോയിൽ തോട്, സെറാമ്പിപ്പുഴ എന്നിവയിൽ പത്തോളം ബ്രഷ് വുഡ് തടയണകൾ നിർമ്മിച്ചു.
കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന്റെ നേതൃത്വത്തിൽ കണ്ണവം സെക്ഷൻ , നെടുംപൊയിൽ സെക്ഷൻ സ്റ്റാഫുകളും വാച്ചർമാരും പ്രദേശത്തെ വനസംരക്ഷണ സമിതി അംഗങ്ങളും ചേർന്നാണ് വിവിധയിടങ്ങളിൽ നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചത്.