November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI.

SHARE

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അത്തരം ഇടപാടുകൾക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് എസ്‌ബി‌ഐ വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം.

ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്താം

ബുദ്ധിമുട്ടുകൾ നേരിടാതിരിക്കുന്നതിനായി അടിയന്തര പ്രാധാന്യമുള്ള നേരിട്ടുള്ള ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്ക് നിർദേശിക്കുന്നു. കൂടാതെ, പണിമുടക്ക് ദിവസങ്ങളിൽ താഴെ പറയുന്ന ഡിജിറ്റൽ, ഓൺ‌ലൈൻ സേവനങ്ങൾ സജീവമായിരിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു

  • മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് (YONO, Online SBI)
  • യു.പി.ഐ സേവനങ്ങൾ
  • വാട്‌സ്ആപ്പ് ബാങ്കിംഗ്
  • NEFT, RTGS, IMPS വഴിയുള്ള പണമിടപാടുകൾ

    രാജ്യത്തെ എല്ലാ പൊതുമേഖലാ, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച്ച സാധാരണ ദിവസങ്ങളിലേതു പോലെ തുറന്നു പ്രവർത്തിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദേശം നൽകി. പൊതുജനങ്ങൾക്കുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് ഈ നടപടി.

    തിങ്കൾ മുതൽ ബുധൻ വരെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഫലത്തിൽ അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യമുണ്ടാവുമായിരുന്നു. നാലാം ശനിയും, ഞായറും കൂടി വരുന്നതോടെയാണിത്. എന്നാൽ ബാങ്ക് പണിമുടക്കിനെ നേരിടാൻ ഞായറാഴ്ച് പ്രവൃത്തി ദിനമാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്. ഉയർന്ന തുകയ്ക്കുള്ള പണമിടപാടുകൾ, ചെക്ക് ക്ലിയറിങ് എന്നിവ ഞായറാഴ്ച്ച തന്നെ പൂർത്തിയാക്കാൻ ശ്രമിക്കേണ്ടതാണ്.