September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

‘മോഹൻലാലിനോടൊപ്പം തിരിച്ചെത്തുന്നു’; റാമിന്റെ സെറ്റിലെത്തി നടി പ്രിയാമണി

SHARE

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം റാമിന്റെ സെറ്റിലെത്തി നടി പ്രിയാമണി. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ജീത്തു സാറിനും മോഹൻലാൽ സാറിനും ഒപ്പം തിരിച്ചെത്തി’ എന്ന ക്യാപ്ഷനോടുകൂടിയാണ് പ്രിയാമണി ചിത്രങ്ങൾ പങ്കുവച്ചത്.

ഏറെക്കാലമായി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് ‘റാം’. 2020ൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം കൊവിഡ് കാലത്ത് നിർത്തി വയ്ക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലും ഹൈദരാബാദിലുമായാണ് ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. ‘ദൃശ്യം 2’ന് മുൻപ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘റാം’. ചില പ്രതിസന്ധികളെ തുടർന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചത്. സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം രണ്ടു ഭാഗങ്ങളായി പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

തൃഷ, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ തുടങ്ങിയവരാണ് റാമിലെ അഭിനേതാക്കൾ. അനൂപ് മേനോൻ, ചന്തുനാഥ്, സായ് കുമാർ, സുമൻ എന്നിവരും അഭിനയിക്കുമെന്നാണ് സൂചന.

മലയാളത്തിൽ മോഹൻലാലിന്റെയും പ്രിയാമണിയുടെയും കോംമ്പോ വേറിട്ട തലത്തിലുള്ളതാണ്. ചുരുക്കം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയിരുന്നത്. 2012ൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ​ഗ്രാൻഡ് മാസ്റ്ററിലും 2023ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിലുമാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.