June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 23, 2026

ഭാഷമൃതം പരിപാടി സ്കൂൾ തല ഉത്ഘാടനം നടത്തി

SHARE

 

ഇരിക്കൂർ : ചേടിച്ചേരി എ എൽ പി സ്കൂൾ – ഭാഷാമൃതം സ്കൂൾതല പ്രവർത്തനോദ്ഘാടനം നടന്നു.
ഇരിക്കൂർ എം എൽ എ ശ്രീ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഭാഷാമൃതം ഭാഷാ പരിപോഷണ പദ്ധതിയുടെ സ്കൂൾ തല ഉത്ഘാടനം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുലൈഖ ടീച്ചർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ എം വി മിഥുൻ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ ഇവി ഉമേഷ് , ഭാഷാമൃതം കോഡിനേറ്റർ ശ്രീ ഇ കെ ജിഷ്ണു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ന രവീന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ എൻ കെ പ്രണവ് നന്ദിയും പറഞ്ഞു.