വി ഡി സതീശന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

മട്ടന്നൂർ▾മുഖ്യമന്ത്രി വി ഡി സതീശന് നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മട്ടന്നൂർ എളമ്പാറയിൽ വെച്ചാണ് ബിജെപി പ്രവർത്തകർ കരിങ്കൊടിയുമായി റോഡിലിറങ്ങി പ്രതിഷേധിച്ചത്.
സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉടൻ തന്നെ പ്രതിഷേധക്കാരെ തടയുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തു.

