October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 11, 2026

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; ആ സങ്കടം ഇപ്പോഴുമുണ്ട്: മല്ലിക സുകുമാരൻ.

SHARE

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ബ്രോ ഡാഡി. മകനും അച്ഛനുമായി മോഹൻലാലും പൃഥ്വിരാജും എത്തിയപ്പോൾ മോഹൻലാലിന്റെ അമ്മ വേഷത്തിലായിരുന്നു മല്ലിക സുകുമാരൻ സിനിമയിൽ അഭിനയിച്ചിരുന്നത്. കൂടെ അഭിനയിച്ചതിൽ ഏറ്റവും വൈബ് ഉള്ള മകൻ മോഹൻലാൽ ആണെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. മമ്മൂട്ടിയുടെ ‘അമ്മ വേഷം നഷ്ടമായ വിഷമവും മല്ലിക പങ്കുവെച്ചു. മമ്മൂട്ടി സിനിമയിൽ ഏത് റോളിൽ വിളിച്ചാലും താൻ പോകുമെന്നും മല്ലിക കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

കൂടെ അഭിനയിച്ചതിൽ ഏറ്റവും വൈബ് ആയി തോന്നിയ മകൻ മോഹൻലാൽ ആണ്. ‘ബ്രോ ഡാഡി’യിൽ ഞാൻ അഭിനയിക്കുമ്പോൾ തോന്നിയിരുന്നു, ഈശ്വരാ എന്തെങ്കിലും ആയി പോകുമോയെന്ന്. കാരണം ഭയങ്കര സട്ടിലായിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മിടുമിടുക്കുള്ള ആളാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയപ്രകടനങ്ങൾ കണ്ട് ചിരി നിർത്താൻ കഴിയാറില്ല.

സിനിമയിൽ ഒരു രംഗമുണ്ട് ഞാൻ ‘എത്ര മാസമായിയെടാ നിന്റെ ഭാര്യക്ക്’ എന്ന് ചോദിക്കുന്ന സീൻ. അപ്പോൾ പുള്ളി രണ്ടുവിരൽ ഇങ്ങനെ പൊക്കിയിട്ട് മുഖം കൊണ്ട് ഓരോന്ന് കാണിക്കും. അത് കണ്ട് ഞാൻ ആദ്യം ചിരിച്ചുപോയി. പിന്നെ അത് രണ്ടാമത് വീണ്ടും എടുത്തു. കാരണം എന്താ ലാൽ ചെയ്യുന്നത് എന്നോ കാണിക്കുന്നത് എന്നോ എനിക്ക് അറിയില്ലായിരുന്നു. അതൊക്കെ ഭയങ്കര രസമായിരുന്നു.

അതുപോലെ, മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും അത് നഷ്ടപ്പെട്ടതിന്റെ സങ്കടം ഇപ്പോഴും മാറിയിട്ടില്ല. ഞാൻ എപ്പോഴും പരസ്യമായി പറയാറുണ്ട്, എവിടെയെങ്കിലും അമ്മയുടെ വേഷത്തിന് വിളിക്കണമെന്ന്. അമ്മയോ അമ്മൂമ്മയോ അമ്മായിയമ്മയോ അയൽക്കാരി തള്ളയോ എന്തിന് വിളിച്ചാലും ഞാൻ പോകും,’ മല്ലിക സുകുമാരൻ പറയുന്നു.