October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 11, 2026

വെള്ളിപ്പറവയായി ശ്രീശങ്കർ; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

SHARE

നഗോയ: ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ മലയാളി താരം എം ശ്രീശങ്കറിനെ വെള്ളി. 8.07മീറ്റർ ദൂരം ചാടിയാണ് നേട്ടം. രണ്ടാം ചാട്ടത്തിൽ മികച്ച ദൂരം കണ്ടെത്തിയ താരം നാലാം ചാട്ടത്തിൽ പരിക്കേറ്റ് പിന്മാറിയിരുന്നു.

പാലക്കാട്‌ യാക്കര സ്വദേശിയായ ശ്രീശങ്കര ജൂലൈയിൽ നടന്ന ഗ്ലാസ്‌കോ കോമൺവെൽത്ത്‌ ഗെയിംസിൽ 8.09 മീറ്റർ ദൂരം താണ്ടി വെള്ളി നേടിയിരുന്നു. കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലും വെള്ളിയായിരുന്നു നേടിയത്.

ഇന്നലെ ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ നേടിയിരുന്നു. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്.

അവസാന ശ്രമത്തിൽ 6.55 മീറ്റർ ചാടിയ ചൈനീസ് താരം ഒന്നാം സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്നും എന്നാൽ 6.60 മീറ്റർ പ്രതീക്ഷിച്ചിരുന്നതിനാൽ സ്വർണം നഷ്ടമായതിൽ ചെറിയ നിരാശയുണ്ടെന്നും ആൻസി സോജൻ പ്രതികരിച്ചു.