October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 13, 2026

ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് സ്‌നേഹസംഗമം

SHARE

ഇരിട്ടി: ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് സ്‌നേഹസംഗമം ഇരിട്ടി പയഞ്ചേരി മുക്കിലെ എം2എച്ച് ഹാളില്‍ നടന്നു. ബ്ലഡ് ഡോണേഴ്‌സ് കേരള കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബിന്ദു ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇരിട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റിയാസ് എംപി ഉദ്ഘാടനം ചെയ്തു. ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അയ്യുബ് പൊയിലാന്‍ മുഖ്യതിഥി ആയിരുന്നു. രക്തദാനം – അറിയണ്ടത് എന്ന വിഷയത്തില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ഫസല്‍ ചാലാടും, എന്താണ് ബ്ലഡ് ഡോണേഴ്‌സ് കേരള, എന്ന വിഷയത്തില്‍ ബി.ഡി.കെ സ്റ്റേറ്റ് സെക്രട്ടറി സജിത്ത് വിപി, സംസ്ഥാന രക്ഷാധികാരി നൗഷാദ് ബായക്കല്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കുമാര്‍, ബി.ഡി.കെ ഏയ്ഞ്ചല്‍സ് വിംഗ് കണ്ണൂര്‍ ജില്ലാപ്രസിഡന്റ് സമീറ അഷ്റഫ്, ഷിജി മാമ്പ, നജ്മ അസീം, രാധ തളിയില്‍, ജാബിര്‍ കീച്ചേരി എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികള്‍ ആയി
രക്ഷാധികാരി: അയ്യുബ് പൊയ്ലാന്‍
പ്രസിഡന്റ് : ജാബിര്‍ കീച്ചേരി
സെക്രട്ടറി : അന്‍സാര്‍ ഉളിയില്‍

വൈസ് പ്രസിഡന്റ് : സീത വിശാല
ജോയിന്റ് സെക്രട്ടറിമാര്‍ : യൂസഫ് ചെമ്പിലാലില്‍, സജീര്‍ ടിപി
ട്രഷറര്‍ : ഇസ്മായില്‍ പി

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയി സമീര്‍ പുന്നാട്, ആരിഫ ടി വി, സാജു വക്കാണിപ്പുഴ, അമല്‍ മാട്ടറ, നജ്മുന്നീസ എം കെഎന്നിവരെയും തിരഞ്ഞെടുത്തു