August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 10, 2026

പൊട്ടിവീണ കേബിളുകൾ വാഹനങ്ങൾക്കും വഴി യാത്രക്കാർക്കും ഭീഷണി നേരിടുന്നു .

SHARE

റെയിൽവേ സ്റ്റേഷൻ റോഡിൽ ദിവസങ്ങളായി ഒപ്റ്റിക്കൽ ഫൈബർ കേബിൾ പൊട്ടിവീണു യാത്രക്കാർക്കും, വാഹനങ്ങൾക്കും ഭീഷണി നേരിടുന്നു .ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന ഈ റോഡിൽ ഏതു സമയവും അപകടങ്ങൾ പറ്റാവുന്ന രീതിയിൽ കേബിളുകൾ തൂങ്ങിക്കിടക്കുന്നു. ഇതിന് ഉത്തരവാദിത്തപ്പെട്ട ആളുകൾ ഉണ്ടായിട്ടും തിരിഞ്ഞു നോക്കാതെ നിൽക്കുകയാണ്. കഴിഞ്ഞദിവസം അഴീക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകളുടെ സൈഡ് ഗ്ലാസിൽ തട്ടി കേബിൾ വലിഞ്ഞു പോയി. ഇങ്ങനെ വലിഞ്ഞു കിടക്കുന്ന കേബിൾ ഇരുചക്ര വാഹന യാത്രക്കാർക്ക് ഭീഷണി ഉണ്ടാക്കുന്നതാണ്. ബന്ധപ്പെട്ടവർ ഇടവിട്ട് ഇതിന് ഒരു പോംവഴി കണ്ടെത്തേണ്ടതാണ്.