June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരന് മര്‍ദ്ദനം; ഫറോക്കില്‍ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

SHARE

കോഴിക്കോട്: ഫറോക്കില്‍ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് നാലംഗസംഘം ബസ് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ന്യൂ സ്റ്റാര്‍ ബസ് ഡ്രൈവര്‍ അര്‍ഷാദിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.