September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 19, 2026

നമ്പർ പ്ലേറ്റില്ലാത്ത വണ്ടിയിലെത്തി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിച്ചു; പ്രതി പിടിയിൽ, പതിവ് രീതി

SHARE

കോഴിക്കോട്: ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലാണ് അറസ്റ്റിലായത്. കോഴിക്കോട് പന്നിയങ്കര റെയില്‍വേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന യുവതിയെ ഇരുചക്രവാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു.

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ നിഹാല്‍ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ സഞ്ചരിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് നടന്നുപോകുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരില്ലാത്തതിനാല്‍ ഇയാള്‍ ഈ രീതി തുടര്‍ന്ന് പോരുകയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന സൂചനയെത്തുടര്‍ന്ന് പൊലീസ് വിശദമായ അന്വേണം തുടങ്ങിയിട്ടുണ്ട്.