November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹൻലാൽ ഉൾപ്പെടെ 10 പേരെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി

SHARE

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാലിനെ നാമനിർദ്ദേശം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 10 പേരെയാണ് പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തത്. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇവരെ പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്.

ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭേക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, സുധാ മൂർത്തി, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ് എന്നിവരാണ് പ്രധാനമന്ത്രി നമാനിർദേശം ചെയ്ത് മറ്റുള്ളവർ. ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറക്കണമെന്ന് ഞായറാഴ്ച മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.ഭക്ഷണത്തിൽ കുറവ് എണ്ണ ഉപയോഗിക്കുന്നതും അമിതവണ്ണം കൈകാര്യം ചെയ്യുന്നതും വ്യക്തിപരമായ തീരുമാനമല്ലെന്നും കുടുംബത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഡെറാഡൂണിൽ ദേശീയ ഗെയിംസിൻ്റെ ഉദ്ഘാടന വേളയിൽ, ഞാൻ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉന്നയിച്ചു, ഇത് രാജ്യത്ത് ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നു – ഈ വിഷയം ‘അമിതവണ്ണ’ ആണ്. ആരോഗ്യകരവും ആരോഗ്യകരവുമായ രാജ്യമാകാൻ, അമിതവണ്ണത്തിൻ്റെ പ്രശ്‌നം നമ്മൾ തീർച്ചയായും കൈകാര്യം ചെയ്യേണ്ടിവരും,” മോദി പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ അമിതവണ്ണ കേസുകൾ ഇരട്ടിയായി വർധിച്ചിട്ടുണ്ടെന്നും കുട്ടികളിൽ പോലും അമിതവണ്ണം പ്രശ്‌നം നാലിരട്ടിയായി വർധിച്ചുവെന്നതാണ് കൂടുതൽ ആശങ്കാജനകമെന്ന് മോദി പറഞ്ഞിരുന്നു. നിലവിൽ നാമനിർദേശം ചെയ്തിരിക്കുന്നവരോട് പത്ത് പേരെ കൂടി നാമനിർദേശം ചെയ്യാൻ മോദി ആവശ്യപ്പെട്ടു.