October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

SHARE

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത് കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ സി വേണുഗോപാലിനെ ആണ് പിന്തുണയ്ക്കുന്നത്.

അഡ്വ. സജീവ് ജോസഫ്, അഡ്വ ടി. ഒ മോഹനന്‍, ഉഷ വിജയന്‍, ടി സിദ്ദിഖ് എന്നിവര്‍ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് പട്ടികയില്‍ കാണുന്നത്. ഐ സി ബാലകൃഷ്ണന്‍ കെസിയേയും ചെന്നിത്തലയേയും പിന്തുണയ്ക്കുന്നതായാണ് ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്.

അഭിപ്രായം പറയുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നായിരുന്നു വിഷയത്തില്‍ സന്ദീപ് വാര്യരുടെ പ്രതികരണം. മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല. ആര്‍ക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി. എംഎല്‍എ മാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക. മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. മാത്യു കുഴല്‍നാടന്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ല. അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കാറുണ്ട്.
അതുകണ്ട് ചിലര്‍ക്ക് വിഷമം തോന്നിയിട്ട് ഉണ്ടാകും. കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ഉയര്‍ത്തുന്നതും പ്രകടനവും എല്ലാം ജനധിപത്യത്തിന്റെ ഭാഗം, പരിധി കടക്കരുത്. വാരണാസിയില്‍ മോദി വിയര്‍ത്തു ജയിച്ചത് പോലെയാണ് ധര്‍മ്മടത്ത് പിണറായിയും ജയിച്ചത് – സന്ദീപ് വാര്യര്‍ പറഞ്ഞു.

എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്  പറഞ്ഞു.