November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് തുടക്കമായി

SHARE

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു ഉദ്ഘാടനം നിർവഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ അധ്യക്ഷനായി. എടക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് അനു ആർ പദ്ധതി വിശദീകരണം നടത്തി . പദ്ധതിയുടെ ഭാഗമായി വിവിധ ഗ്രൂപ്പുകൾക്ക് പച്ചമുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറി തൈകളും സമ്പുഷ്ടീകരിച്ച ചാണകവളം, വേപ്പ് അധിഷ്ഠിത കീടനാശിനി, സ്യൂഡോമോണാസ് ഫ്ലൂറസൻസ് തുടങ്ങിയ ജൈവകൃഷി ഉൽപാദനോപാധികളും വിതരണം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര, വൈസ് പ്രസിഡന്റ് ഇ. ബിന്ദു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഫസീല, സെക്രട്ടറി എം. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി.പി. ഫൗസിയ, പി.കെ.പി. നസീർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. റഹ്മത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിനേശൻ ഒ., പുരുഷോത്തമൻ സി., കെ. പ്രസന്ന, യൂസഫ് കെ.വി., റിസ്വാന പി.പി., എ.പി. നൂറുദ്ദീൻ, ജോയിന്റ് ബി.ഡി.ഒ. രഘുവരൻ ടി.വി. എന്നിവർ പങ്കെടുത്തു.