October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർത്ഥി മരിച്ചു .

SHARE

 

മയ്യിൽ: ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികനായ ഡിഗ്രി വിദ്യാർത്ഥിമരിച്ചു. കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സ് ഡിഗ്രി വിദ്യാർത്ഥി ചേലേരി നൂഞ്ഞേരി യിലെ സഫവില്ലയിൻ മുഹമ്മദ് സൂഫിയാൻ (19) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞി മൗലവിയുടെയുടെയും ജുവൈരിയയുടെയും മകനാണ്. സഹോദരൻ: മുഹമ്മദ് സിനാൻ(ഗൾഫ് ) ഇന്ന് രാവിലെ 8. 45 മണിയോടെ കണ്ണാടിപ്പറമ്പ് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. സ്‌കൂട്ടിയുമായി കൂട്ടിയിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടതോടെ റോഡരികിലെ ഇരുമ്പ് കൈവരിയിൽ തലയിടിച്ച് അപകടത്തിൽപ്പെട്ടാണ് വിദ്യാർത്ഥി മരിച്ചത്. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.