June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

വാരം ട്രിനിറ്റി കോളേജ് എം.ഡി കെ.ടി അബ്ദുൽ മജീദ് കുഴഞ്ഞുവീണ് മരിച്ചു.

SHARE

 

ചാലോട്: വാരം ട്രിനിറ്റി കോളേജ് മാനേജിംഗ് ഡയരക്ടർ മുണ്ടേരി കൈപ്പക്കയിൽ മെട്ട ഖദീജ മൻസിലിൽ കെ.ടി അബ്ദുൽ മജീദ് (51) കുഴഞ്ഞുവീണ് മരിച്ചു. നിലവിൽ താഴെചൊവ്വ തങ്കെക്കുന്നിലാണ്
താമസം.

ഇന്നലെ രാത്രി 9 മണിയോടെ പനയത്താംപറമ്പ് വൈദ്യരുടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കലും രക്ഷിക്കാനായില്ല.വൈദ്യരുടെ വീട്ടിൽ ചികിത്സയ്ക്ക് പോയതാണെന്ന് കരുതുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കം നടക്കും.