June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

വിജയ്‌യെ അറിയുമോ?; ‘ഹി ഈസ് എ ഡാര്‍ലിങ്’ എന്ന് മറുപടി നല്‍കി മനു ഭാക്കര്‍

SHARE

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ്‌യെ തനിക്ക് അറിയാമെന്ന് ഒളിംപ്യന്‍ മനു ഭാക്കര്‍. ചെന്നൈയില്‍ നടന്ന അനുമോദന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെ വിജയ്‌യെ കുറിച്ചുള്ള മനു ഭാക്കറുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചടങ്ങിനിടെ തമിഴ്‌നാടിനെ സംബന്ധിച്ചുള്ള റാപ്പിഡ് ഫയര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മനു. തമിഴ് വിഭവമായ പൊങ്കല്‍ കഴിച്ചിട്ടുണ്ടോയെന്നായിരുന്നു ആദ്യ ചോദ്യം. പൊങ്കല്‍ കഴിച്ചിട്ടുണ്ടെന്നും സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും മനു മറുപടി പറഞ്ഞു. മഹാബലിപുരം, മീനാക്ഷിയമ്മന്‍ ക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയുമോ എന്ന ചോദ്യത്തിനും മനു ഇല്ലെന്ന് മറുപടി പറഞ്ഞു. ചെസ് സൂപ്പര്‍ താരം പ്രഗ്നാനന്ദയെ അറിയുമോയെന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു താരത്തിന്റെ മറുപടി.

 

 

 

പിന്നീടായിരുന്നു ദളപതി വിജയ്‌യെ കുറിച്ചുള്ള ചോദ്യം. പ്രമുഖ സിനിമാ താരം വിജയ്‌യെ അറിയുമോയെന്ന ചോദ്യത്തിന് ‘അറിയാം, അദ്ദേഹം ഒരു ഡാര്‍ലിങ്ങാണ്’ എന്നായിരുന്നു മനു മറുപടി പറഞ്ഞത്. വലിയ ആരവത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് സദസ്സ് താരത്തിന്റെ മറുപടിയെ സ്വീകരിച്ചത്.