തുടര്‍ പ്രതികരണങ്ങള്‍ തരൂര്‍ ക്യാമ്പിന് ശക്തി പകരും; ശശി തരൂര്‍ വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം

ശശി തരൂര്‍ വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം. വിവാദങ്ങള്‍ തിരിച്ചടിയാകുമെന്നും നേതൃത്വത്തിന്റെ വിലയിരുത്തല്‍. കെ സി വേണുഗോപാല്‍ നേതാക്കളുമായി ആശയവിനിമയം നടത്തി.
തുടര്‍ പ്രതികരണങ്ങള്‍ തരൂര്‍ ക്യാമ്പിന് ശക്തി പകരുമെന്നും അതിനാല്‍ത്തന്നെ ശശി തരൂര്‍ വിവാദങ്ങളില്‍ കുടുങ്ങരുതെന്നും നിര്‍ദേശമുണ്ട്. പ്രകോപനങ്ങള്‍ ഒഴിവാക്കാനും നേതൃത്വത്തിന്റെ നിര്‍ദ്ദേശമുണ്ട്. തരൂരിന്റെ ലക്ഷ്യം വ്യക്തമല്ല, അതിനാല്‍ ജഗ്രതയോടെ കാത്തിരിക്കാനും ധാരണയായി.
ഇതോടെയാണ് വിവാദങ്ങളില്‍ പ്രകോപനം ഒഴിവാക്കാന്‍ തീരുമാനിച്ചത്. സംയമനം പാലിച്ചാണ് നേതാക്കളുടെ പ്രതികരണം. ഇതിന്റെ ഭാഗമായാണ് കെ സി വേണുഗോപാലിന്റെയും ചെന്നിത്തലയും ജാഗ്രതയോടെയുള്ള പ്രതികരണം. വി ഡി സതീശന് തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാനും തയ്യാറായിട്ടില്ല.
അതേസമം തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഗുരുതര പ്രതിസന്ധി തുടരുകയാണ്. തരൂരിന്റെ തുടർ നീക്കങ്ങൾ എന്താകുമെന്ന് ആശങ്കയും കേരളത്തിലെ നേതാക്കളെ കുഴയ്ക്കുകയാണ്. കേരളത്തിലെ നേതൃത്വം സമ്പൂർണ്ണ പരാജയമാണ് എന്ന തരൂരിന്റെ പരസ്യ പ്രതികരണം വിഡി സതീശൻ അടക്കമുള്ള നേതാകൾക്ക് വലിയ തിരിച്ചടിയായി. തരൂരിനോട് കടുത്ത അതൃപ്തി ഉണ്ടെങ്കിലും ഇതുവരെ വലിയ പ്രകോപനത്തിന് നേതാക്കൾ തയ്യാറായിട്ടില്ല.
മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും കെ സുധാകരനും സൂക്ഷ്മതയോടെയാണ് വിഷയത്തിൽ പ്രതികരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തരൂർ വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
വിവാദങ്ങൾ ഒഴിവാക്കി തരൂരിനെ തളക്കാൻ ഹൈക്കമാന്റ് ശക്തമായി ഇടപെടണമെന്ന നിലപാടിലാണ് വി ഡി സതീശൻ. പക്ഷേ അത് പരസ്യമായി ഉന്നയിക്കാൻ സതീശൻ തയ്യാറാകാത്തത് തരൂർ കൂടുതൽ പ്രകോപനത്തിലേക്ക് പോകുമെന്ന ആശങ്കകൊെണ്ടെന്നാണ് സൂചന

