August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 9, 2026

ബ്രേക്ക്ഫാസ്റ്റിന് കിടിലൻ റെസിപ്പി, ഓട്സ് ബനാന സ്മൂത്തി തയ്യാറാക്കാം,ഗുണങ്ങളേറെ

SHARE

തിരക്കുകൾക്കിടയിൽ രുചികരമായ ഭക്ഷണം തയ്യാറാക്കാൻ പലർക്കും സമയം കിട്ടാറില്ല. ഒരുപക്ഷെ മിക്കവരും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇത് സ്ഥിരമാക്കിയാൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിരവധി ഗുണങ്ങളുള്ള ഓട്സ് ബനാന സ്മൂത്തി തയ്യാറാക്കിയാലോ.

ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യവിദഗ്ദർ കൂടുതലും ശുപാർശ ചെയ്യുന്നതാണ് സമൂത്തികൾ. ശരീരത്തിനാവശ്യമായ ചെറിയ അളവിലുള്ള പ്രോട്ടീൻ നൽകാൻ ഓട്സിന് സാധിക്കും. അതായത് 100 ഗ്രാം ഓട്സിൽ 13 ഗ്രാം പ്രോട്ടീൻ വരെ അടങ്ങിയിട്ടുണ്ട്. വെറും പത്ത് മിനിട്ടിൽ ഓട്സ് ബനാന സ്മൂത്തി തയ്യാറാക്കിയാലോ.

ചേരുവകൾ

ഓട്സ് – 2 സ്പൂൺ ( 10 min വെള്ളത്തിൽ കുതിർത്തത്)
പഴം – 1/2
തൈര് – 3 സ്പൂൺ
കറുവപ്പട്ട പൊടി – 1 നുള്ള്
വെള്ളം / ഐസ് – 1/2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ജാറിലേക്ക് ഓട്സും പഴവും തൈരും കറുവപ്പട്ട പൊടിയും വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം നിങ്ങൾക്ക് തണുപ്പിച്ചോ അല്ലാതെയോ ഹെൽത്തിയായ ഓട്സ് ബനാന സ്മൂത്തി കുടിക്കാം