August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 1, 2026

നാടൻ മാങ്ങയിട്ട മത്തി കറി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ റെസിപ്പി ഇതാ.

SHARE

ഉച്ചയ്ക്ക് ഊണിന് നല്ല കിടിലൻ മാങ്ങയിട്ട മത്തി കറി ഉണ്ടാക്കിയാലോ? നല്ല നാടൻ റെസിപ്പി ഇതാ..

ആവശ്യ സാധനങ്ങൾ;

മത്തി – അര കിലോ
ചെറിയ ഉള്ളി -5 എണ്ണം
മഞ്ഞൾ -1 1/2 ടീസ് സ്പൂൺ
തക്കാളി – ഒരെണ്ണം
പച്ചമുളക് -2 എണ്ണം നീളത്തിൽ മുറിച്ചത്
മുളക് പൊടി -2 ടീസ് സ്പൂൺ
മല്ലി പൊടി -1ടീസ് സ്പൂൺ
മാങ്ങ – 1 പുളി ഉള്ളത്
ഇഞ്ചി – 1 കഷ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 1/2 കപ്പ്
എണ്ണ – 2 ടീസ് സ്പൂൺ
തേങ്ങാ അരച്ചത് – 1/2 കപ്പ്
ഉലുവ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ആദ്യം ചട്ടിയിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക. ശേഷം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് വഴറ്റുക. ഉള്ളി വാടിയതിനു ശേഷം തക്കാളി ഇട്ട്
നന്നായി വഴറ്റുക. ഇഞ്ചി ഒരു കഷ്ണം ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം. ഇനി മഞ്ഞൾ, മുളക്, മല്ലി പൊടികൾ നന്നായി മൂപ്പിക്കുക. എണ്ണ തെളിയുമ്പോൾ മാങ്ങ ഇട്ട് നന്നായി വഴറ്റുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് തിളയ്ക്കുമ്പോൾ മത്തിയും ഉപ്പും ഇട്ട് വേവിക്കുക. മീൻ വെന്തു വറ്റി തുടങ്ങുമ്പോൾ തേങ്ങാ അരച്ചത് ചേർത്ത് കൊടുക്കുക. ഒന്ന് തിളയ്ക്കുമ്പോൾ കറിവേപ്പില ഇട്ട് ഇറക്കി വെക്കുക.