September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 21, 2026

രാഹുൽ മാങ്കൂട്ടത്തിൽ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ വീട്ടിൽ പോയ്‌ ചോദ്യം ചെയ്യാൻ തയ്യാറാണ്’: എം എ ഷഹനാസ്.

SHARE

രാഹുൽ മാങ്കൂട്ടത്തിൽ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ വീട്ടിൽ പോയ്‌ ചോദ്യം ചെയ്യാൻ തയ്യാറാണ് എന്ന് എം എ ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിൽ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം മറ്റു പലരോടും നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ മറുപടി മെസ്സേജായി രാഹുലിന് അയച്ചിരുന്നുവെന്നും അവർ പറഞ്ഞു.രാഹുൽ കോഴി ആണെന്ന് പണ്ടേ അറിയാം. അതിജീവിതമാർക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാമെന്നു പറഞ്ഞ ആരോപണം തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്നും അവർ പറഞ്ഞു. രാഹുൽ പറഞ്ഞ ഓരോ കാര്യങ്ങൾക്കും തന്റെ കൈയിൽ മറുപടി ഉണ്ടെന്നും അവർ പ്രതികരിച്ചു. രാഹുലിൻ്റെ മുഖത്ത് നോക്കി പറയാൻ തയ്യാറാണ്.മുഖത്തോട് മുഖം നോക്കി സംസാരിക്കാൽ വെല്ലുവിളിക്കുകയാണ് എന്നും അവർ പ്രതികരിച്ചു.
തെറ്റ് ചെയ്തില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുത്തൂടെ എന്നു ചോദിച്ച കാര്യമാണ് മറ്റൊരു തരത്തിൽ രാഹുൽ പറയുന്നത്. രാഹുൽ എന്ന കോഴിയെ നിർത്തേണ്ട ഇടത്ത് നിർത്തിയിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.