October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 7, 2026

ചൂടും തണുപ്പും വെയിലും മഴയും മാറിയും മറിഞ്ഞും….; കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ സ്‌കിന്നിന് പണി തരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

SHARE

കാലാവസ്ഥയിലും താപനിലയിലും പെട്ടെന്നുണ്ടാകുന്ന വന്‍ മാറ്റങ്ങള്‍ നമ്മുടെ ചര്‍മ്മത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയേക്കാം. വരണ്ട വെയിലും ചൂടുമുള്ള കാലാവസ്ഥയില്‍ നിന്ന് പെട്ടെന്ന് തണുപ്പും മഴയുമുള്ള മണ്‍സൂണ്‍ കാലത്തേക്ക് നമ്മള്‍ കടക്കാനിരിക്കുകയാണ്. കാലാവസ്ഥയിലെ ഇത്തരം മാറ്റങ്ങള്‍ സ്‌കിന്‍ ബാരിയറിന്മേല്‍ നമ്മള്‍ വിചാരിക്കുന്നതിലുമേറെ ആഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ചര്‍മ്മത്തിന് പണി കിട്ടാതിരിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ക്ലെന്‍സറും മോയ്ച്യുറൈസറും തിരഞ്ഞെടുക്കുമ്പോള്‍

സ്‌കിന്‍ ബാരിയര്‍ തകരാറിലായിരിക്കുകയാണെങ്കില്‍ വളരെ വീര്യമേറിയ കെമിക്കലുകള്‍ മുഖത്ത് ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും. പിഎച്ച് ബാലന്‍സ്ഡ് ആയ, ചര്‍മ്മത്തില്‍ വളരെ മൃദുവായ, ചര്‍മ്മത്തിന്റെ സ്വാഭാവിക മൃദുത്വം കളയാത്ത ജെന്റില്‍ ക്ലെന്‍സര്‍ വേണം ഉപയോഗിക്കാന്‍. സ്‌കിന്‍ ബാരിയറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെറമൈഡ്‌സ് അടങ്ങിയ മോയ്ച്യുറൈസറിങ് ക്രീം തിരഞ്ഞെടുക്കാം.

ഹൈഡ്രേഷന്‍

ധാരാളം വെള്ളം കുടിക്കുകയും ധാരാളം ഫൈബര്‍ അടങ്ങിയ പച്ചക്കറികളും മറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. നിങ്ങളുടേത് വളരെ വരണ്ട ചര്‍മ്മമെങ്കില്‍ ഡോക്ടറോട് കൂടി അഭിപ്രായം ചോദിച്ച ശേഷം ഹയലറോണിക് ആസിഡ് ഉള്‍പ്പെടെ അടങ്ങിയ ഹൈഡ്രേറ്റിങ് സിറംസ് ഉപയോഗിക്കാം.

സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്

മഴക്കാറ് കാണുന്നുവെന്ന് വിചാരിച്ച് അന്നേദിവസം സണ്‍സ്‌ക്രീന്‍ വേണ്ട എന്ന് വയ്ക്കാമെന്ന് കരുതരുത്. സണ്‍സ്‌ക്രീന്‍ എല്ലാ ദിവസവും ഉപയോഗിക്കണം. കഴിയുന്നതും അഞ്ച് മണിക്കൂര്‍ കൂടുമ്പോള്‍ റീഅപ്ലൈ ചെയ്യണം.

ഡയറ്റ്

നിങ്ങളുടെ ഡയറ്റില്‍ വിറ്റമിനുകള്‍, ആന്റിഓക്‌സിഡന്റ്‌സ്, ഒമേഗ ത്രീസ് മുതലായവയൊക്കെ ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കൈ കാലുകളേയും ചുണ്ടുകളേയും മറക്കരുത്

മുഖത്ത് മാത്രം മോയ്ച്യുറൈസിങ് ക്രീമിട്ടാല്‍ പോര. കുളി കഴിഞ്ഞ് നനവോടെ തന്നെ ശരീരത്തിലും മോയ്ച്യുറൈസിങ് ക്രീമുകളോ ലോഷനുകളോ ഉപയോഗിക്കണം. ചുണ്ട് വരണ്ട് പൊട്ടുന്നത് ഒഴിവാക്കാന്‍ നല്ല ലിപ് ബാമും മറക്കാതെ ഉപയോഗിക്കാം.