August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

തൃശൂരിൽ ഭർത്താവിൻ്റെ വെട്ടേറ്റ് ചികിത്സയിൽ ആയിരുന്ന യുവതി മരിച്ചു

SHARE

തൃശൂർ മാള അഷ്ടമിച്ചിറയിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ ആയിരുന്ന യുവതി മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിനി ശ്രീഷ്മ (38)യാണ് മരിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 29ന് രാത്രിയിൽ ആയിരുന്നു സംഭവം. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മ എറണാകുളം സ്പെഷലിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിൽ ആയിരുന്നു.രക്തത്തിലെ അണുബാധ രൂക്ഷമാവുകയും ഇന്നു പുലർച്ചെ നാലു മണിയോടെ മരണമടയുകയുമായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവ് വാസൻ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.