സ്ക്രീൻ ടൈം കൂടുന്നു, കണ്ണ് വറ്റുന്നു: ‘ഡ്രൈ ഐ’ കുട്ടികളിലും

മൊബൈൽ, ലാപ്ടോപ്പ്, ടാബ് – സ്ക്രീൻ ടൈം കൂടിയതോടെ ‘ഡ്രൈ ഐ’ ഇനി മുതിർന്നവരുടെ മാത്രം പ്രശ്നമല്ല. സ്കൂൾ കുട്ടികളിൽ പോലും ഇത് വ്യാപകമാകുന്നു. കുറെനേരം സ്ക്രീൻ നോക്കുന്നതിലുടെ കണ്ണ് ചിമ്മുന്നത് 60% വരെ കുറയുന്നു. ഇത് കണ്ണുനീർ കുറയൻ കാരണമാകുന്നു.
കോൺടാക്റ്റ് ലെൻസ് ദിവസങ്ങളോളം തുടർച്ചയായി ഉപയോഗിച്ചാൽ കണ്ണ് വരളും ഇതെല്ലാം ഡ്രൈ ഐയ്ക്ക് കാരണമാകുന്നു. കൂടതെ അലർജിക്കും തുമ്മലിനുമുള്ള ആന്റിഹിസ്റ്റമിനുകൾ എന്നി മരുന്നുകളുടെ ഉപയോഗവും കണ്ണുനീർ ഉത്പാദനം കുറയ്ക്കും പരിസ്ഥിതി – കാലാവസ്ഥ മാറ്റം, അമിതമായ എസി, ഫാൻ കാറ്റ് നേരെ കണ്ണിലേക്ക് അടിക്കുന്നതും ഡ്രൈ ഐ വരുന്നതിനുള്ള മറ്റു കാരണങ്ങളാണ്.
ലക്ഷണങ്ങൾ എന്തൊക്കെ
- കണ്ണ് വരണ്ടതും എരിച്ചിലും.
- ഇടയ്ക്കിടെയുള്ള തലവേദന.
- കാഴ്ച മങ്ങൽ, ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ട്.
- കണ്ണിൽ എരിച്ചിൽ, അസ്വസ്ഥത.
കണ്ണ് വരൾച്ച ഒഴിവാക്കാൻ പലരും ആശ്രയിക്കുന്നത് ഐ ഡ്രോപ്സിനെയാണ്. പക്ഷെ ഐ ഡ്രോപ്സിന്റെ തെറ്റായ ഉപയോഗം പ്രശ്നം കൂട്ടുകയെയുള്ളൂ. ഡോക്ടർമാരുടെ നിർദേശ പ്രകാരം തുള്ളി മരുന്ന് ഉപയോഗിക്കാം. പാരഫിൻ അടങ്ങിയ ക്രീം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ ഉപയോഗിച്ചാൽ കുറച്ച് നേരം കാഴ്ച മങ്ങുന്നതായി തോന്നും.

