May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 3, 2026

സമ്പന്നര്‍ അതി സമ്പന്നരാകുന്ന ഇന്ത്യ: ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ആറുമടങ്ങ് വര്‍ധന

SHARE

ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിന്റെ 14-ാമത് പതിപ്പ് പുറത്തിറങ്ങി. ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നര്‍ മുകേഷ് അംബാനിയും കുടുംബവുമാണ്. 9.55 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് അംബാനി കുടുംബത്തിനുള്ളത്. 8.15 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും തൊട്ടുപുറകെയുമുണ്ട്.

റോഷ്‌നി നാടാർ മൽഹോത്രയും കുടുംബവുമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് 2.84 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഇവര്‍ക്കുള്ളത്. ന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും റോഷ്‌നി നാടാരാണ്.

ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ആറുമടങ്ങ് വര്‍ധനവ് ആണ് സംഭവിച്ചിരിക്കുന്നത്. 13 വർഷങ്ങള്‍ക്ക് മുമ്പാണ് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് ആരംഭിക്കുന്നത് അന്നു ഉണ്ടായിരുന്നതില്‍ നിന്ന് ആറുമടങ്ങ് വര്‍ധനവാണ് ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്.

350 ശതകോടീശ്വരന്മാരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 167 ലക്ഷം കോടി രൂപയാണ് ഇത്രയും ആളുകളുടെ പക്കല്‍ മാത്രം ഉള്ളത്. അത് ഏകദേശം ഇന്ത്യൻ ജിഡിപിയുടെ പകുതിയോളം വരുകയും ചെയ്യും.ഇന്ത്യയില്‍ സമ്പന്നരാല്‍ നിറഞ്ഞ നഗരം മുംബൈയാണ്. ഏറ്റവും സമ്പന്നരായ വ്യക്തികളിൽ 451 പേർ താമസിക്കുന്നത് മുംബൈ നഗരത്തിലാണ്. ദില്ലിയില്‍ 223 പേരും ബെംഗളൂരില്‍ 116 പേരും താമസിക്കുന്നുണ്ട്.