September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 28, 2026

ഇരിട്ടിയിലെ ആദ്യകാല പാരലൽ കോളജ് അധ്യാപകൻ കെ.എസ് തോമസ് അന്തരിച്ചു

SHARE

ഇരിട്ടി:കരിക്കോട്ടക്കരിയിലെ കാവുങ്കൽ ഹൗസിൽകെ.എസ്.തോമസ് (65) അന്തരിച്ചു.ആദ്യകാല പാരലൽ കോളജ്അധ്യാപകനായ തോമസ് മാസ്റ്റർ
ഇരിട്ടിലെ ആദ്യകാല ത്തെ പ്രമുഖ സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങളായിരുന്ന ഇരിട്ടി മഹാത്മാകോളേജ് ,ഇരിട്ടി വിശ്വഭാരതി കോളേജ് എച്ചൂർ നളന്ത കോളേജ് എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

സമാന്തര വിദ്യാഭ്യാസ കാലത്തെ പ്രമുഖ അധ്യാപകനായിരുന്ന തോമസ് മാസ്റ്റർ
മലയോര മേഖലകളി ലെ നിരവധി വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അധ്യാപക നായിരുന്നു.ഭാര്യ : ഓമന (അമ്പായത്തോട് ചിറക്കച്ചാലിൽ കുടുംബാംഗം)
മക്കൾ : റോബിൻ (ന്യുസിലാൻഡ് ), ഗീതു(ഓസ്ട്രേലിയ).
മരുമക്കൾ: സിൻ്റ ഞള്ളിമാക്കൽ (ചെമ്പൻതൊട്ടി), അബി ( എറണാകുളം)
സഹോദരങ്ങൾ :റോസമ്മ, അപ്പച്ചൻ, , ബാബു (അഭിഭാഷകൻ),സെബാസ്റ്റ്യൻ,സണ്ണി, ടോമി, പരേതരായ ജോയി, സാന്റി.

സംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് കരിക്കോട്ടക്കരി സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ