June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 14, 2026

കേരളത്തില്‍ ആകെയുള്ളത് 24000 ആശാവര്‍ക്കര്‍മാര്‍; നിയമസഭ മാര്‍ച്ചില്‍ പങ്കെടുത്തത് 1000ല്‍ താഴെ മാത്രം

SHARE

എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആശാ വര്‍ക്കര്‍മാരുടെ നിയമസഭ മാര്‍ച്ചില്‍ പങ്കെടുത്തത് 1000 ത്തോളം പേര്‍ മാത്രം. കേരളത്തില്‍ ആകെ 24000 ആശാവര്‍ക്കര്‍മാരാണുള്ളത്. അതേസമയം എസ്.യു.സി.ഐ യുടെ അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

സമരത്തിന് പിന്തുണ നല്‍കാതെ ഐഎന്‍ടിയുസി വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. എല്ലാ ജില്ലയിലും കോണ്‍ഗ്രസ് സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

രാജ്യത്ത് ആശാവര്‍ക്കര്‍മാരുടെ ശമ്പളത്തില്‍ കുടിശിക ഇല്ലാതെ ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇന്‍സെന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. വസ്തുത ഇതാണ് എന്നിരിക്കെ കേന്ദ്രത്തിനെതിരെ സമര സമിതി മുദ്രാവാക്യം വിളിക്കാത്തത്, സമരത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയാണെന്ന് വ്യക്തമാവുകയാണ്.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia